2737 ബൂത്തുകള്‍;  5701 സ്ഥാനാര്‍ഥികള്‍

കൊല്ലം: ജനങ്ങളുടെ വിധിയെഴുത്ത് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 
വോട്ട് തേടിയുള്ള പ്രചാരണങ്ങള്‍ അവസാനിച്ചതോടെ ജനങ്ങളുടെ ചൂണ്ടുവിരലുകളിലേക്ക് എല്ലാം ചുരുങ്ങും. ഒരു മാസം നീണ്ട പ്രചാരണത്തിന്‍െറയും ജനപ്രതിനിധികളുടെ കഴിഞ്ഞ അഞ്ച് കൊല്ലം നടത്തിയ പ്രവര്‍ത്തനത്തിന്‍െറയും വിലയിരുത്തല്‍ കൂടിയാകും വോട്ടുയന്ത്രത്തില്‍ തൊടുന്ന കൈവിരല്‍. 
തിങ്കളാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെ ജില്ലയിലെ 2737 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ്. പഞ്ചായത്ത് വാര്‍ഡ് മുതല്‍ കോര്‍പറേഷന്‍ ഡിവിഷന്‍ വരെ 1599 ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ 20 ലക്ഷത്തോളം പേരാണ് ബൂത്തിലത്തെുന്നത്. 
68 ഗ്രാമപഞ്ചായത്തുകളിലെ 1234 വാര്‍ഡുകള്‍, 11 ബ്ളോക് പഞ്ചായത്തുകളിലെ 153 ഡിവിഷനുകള്‍, നാല് മുനിസിപ്പാലിറ്റിയിലെ 131 ഡിവിഷനുകള്‍, 26 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, 55 കോര്‍പറേഷന്‍ ഡിവിഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. എന്നാല്‍ 5701 പേരാണ്  മത്സരരംഗത്തുള്ളത്. 
ഗ്രാമപഞ്ചായത്ത്-2360, മുനിസിപ്പാലിറ്റി- 131, കോര്‍പറേഷന്‍- 242 എന്നിങ്ങനെ 2737 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആകെ 2023749 വോട്ടര്‍മാരാണുള്ളത്. ജില്ലയിലെ 16 കേന്ദ്രങ്ങള്‍ വഴി മുഴുവന്‍ പോളിങ് ബൂത്തുകളിലേക്കുമുള്ള വോട്ടുയന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാധനസാമഗ്രികള്‍ വിതരണം ഞായറാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. വൈകീട്ടോടെ എല്ലാ പോളിങ് ബൂത്തുകളും സജ്ജമായി.  2737 പ്രിസൈഡിങ് ഓഫിസര്‍മാരും 2737 ഒന്നാം പോളിങ് ഓഫിസര്‍മാരും ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന്‍െറ സുഗമമായ നടത്തിപ്പിന് വിവിധ തലങ്ങളില്‍ 12080 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.